വയനാട്ടിലെ അധ്യാപക ഒഴിവുകൾ
മാനന്തവാടി ദ്വാരകയിലെ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഇംഗ്ലീഷ് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റും ആണ് അടിസ്ഥാന യോഗ്യത. പ്രസ്തുത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 31ന് ഉച്ചക്ക് രണ്ടിന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോൺ- 04935 293024
വാകേരി ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ. വിഭാഗം കെമിസ്ട്രി അധ്യാപക നിയമനം. കൂടിക്കാഴ്ച 31-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 229296, 9847108601.
മാനന്തവാടി മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എ സ്.സി. മാത്തമാറ്റിക്സ്(പാർട്ട് ടൈം) അധ്യാപക നിയമനം. അഭിമുഖം സെപ്റ്റംബർ ഒന്നിന് രാവിലെ ഒൻപതിന് കോളേജ് ഓഫീസിൽ. ഫോൺ: 04935 241087, 9539649485. വെബ്സൈറ്റ്: www.marymathacollege.ac.in/vacancy.
പിണങ്ങോട് ഗവ.യു പി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ജൂനിയര്‍ ലാംഗ്വേജ് (ഹിന്ദി) അദ്ധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്ത് 31 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും.
മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ കെമിസ്ട്രി അധ്യാപക തസ്തിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മത്സരപരീക്ഷയും കൂടിക്കാഴ്ചയും ഓഗസ്റ്റ് 31-ന് രാവിലെ 11-ന് മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ. ഫോൺ: 04936 282095, 9400006454.
തലപ്പുഴ കൈതക്കൊല്ലി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവ്. അഭിമുഖം 31-ന് 11.30-ന് സ്കൂൾ ഓഫീസിൽ.
