പൊന്നിന്റെ വില കുത്തനെ കുറഞ്ഞു : ഇന്ന് കുറഞ്ഞത് 2120 രൂപ
സ്വർണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,16,040 രൂപയാണ്. ഗ്രാമിന് 265 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,505 രൂപയായി.
ഈ വർഷം ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ജനുവരി 31-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഏറ്റവും ഉയർന്ന തുക. ഇതിനുശേഷമാണ് അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയെയെന്നപോലെ പ്രാദേശിക സ്വർണ വിപണിയെയും ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയത്.
സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം ജ്വല്ലറികളിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് വ്യാപാരികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.
ഇന്ത്യയെ സംബന്ധിച്ച് സാധാരണക്കാർ പോലും സ്വർണത്തെ ഒരു നിക്ഷേപമായാണ് കാണുന്നത്. ആവശ്യം വരുമ്പോള്‍ പണമാക്കി മാറ്റാം എന്ന വസ്തുതയാണ് പലരെയും സ്വർണത്തിലേക്ക് ആകർഷിക്കുന്ന ഘടകം. ലോക രാജ്യങ്ങളെല്ലാം സ്വർണം സൂക്ഷിക്കുന്നതില്‍ വളരെ പ്രാധാന്യം നല്കുന്നു.
