June 12, 2026

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും ; നിര്‍ണായക നീക്കവുമായി വിഡിഎസ് സര്‍ക്കാര്‍

Share

 

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനുള്ള സാധ്യതകള്‍ തേടി വി.ഡി സതീശന്‍ സര്‍ക്കാര്‍. ജൂണ്‍ 19നാണ് സംസ്ഥാന ബജറ്റ്.പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്ധന സെസ് പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബജറ്റില്‍ പ്രഖ്യാപനം നടത്തിയേക്കും.

 

സാമൂഹ്യ സുരക്ഷ സെസടക്കം മൂന്നു രൂപയാണ് ഓരോ ലിറ്റര്‍ പെട്രോളിലും ഡീസലിലും കേരളത്തില്‍ അധികമായി ഈടാക്കുന്നത്. ഇന്ധന സെസ് പിരിക്കാനുള്ള നീക്കം ഫലപ്രാപ്തിയിലെത്തിയില്ലെന്ന് മുന്‍ സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിരുന്നു.

 

2023-24 ബജറ്റില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എന്‍ ബാലഗോപാല്‍ ആണ് സാമൂഹ്യ സുരക്ഷ സെസ് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനായിരുന്നു സെസ് ഏര്‍പ്പെടുത്തിയത്.2022-23 സാമ്പത്തികവര്‍ഷം 11,827.4 കോടി രൂപയായിരുന്നു സംസ്ഥാനത്തെ ഇന്ധനികുതിയില്‍ നിന്നുള്ള വരുമാനം. 2023-24 സാമ്പത്തികവര്‍ഷം ഇത് 12,126.12 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2024-25 സാമ്പത്തികവര്‍ഷം ഇത് 9,105.3 കോടി രൂപയായി താഴ്ന്നു.

 

ഇന്ധന വിലയില്‍ കുറവു വരുത്തുന്നതിലൂടെ വില്പന കൂട്ടി നികുതി നഷ്ടം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന് ഉപദേശം ലഭിച്ചിരിക്കുന്നത്. ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനമായി ഇന്ധന വിലകുറയ്ക്കാനാണ് സാധ്യത.


Share
Copyright © All rights reserved. | Newsphere by AF themes.