വാക്കുപാലിച്ച് കോൺഗ്രസ് : കെഎസ്‌ആര്‍ടിസിയില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ആശമാർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനം കൂട്ടി
തിരുവനന്തപുരം : ആദ്യ മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. ജനപ്രിയ പ്രഖ്യാപനങ്ങള്‍ തന്നെയാണ് ആദ്യയോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. കെഎസ്‌ആർടിസി ബസ്സുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു.
ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർധിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വർധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാചകത്തൊഴിലാളികളുടെ വേതനവും ആയിരം രൂപ കൂട്ടി. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും ആയിരം രൂപ കൂട്ടി.
