March 29, 2026

മാനന്തവാടിയിൽ നാളെ ( മാർച്ച് 28ന് ) ഗതാഗത നിയന്ത്രണം

Share

 

 

വള്ളിയൂർകാവ് ആറാട്ട് മഹോൽസവത്തിൻ്റെ ഭാഗമായി നാളെ ( മാർച്ച് 28ന് ) വൈകുന്നേരം 5 മണി മുതൽ മാനന്തവാടിയിൽ ഗതാഗത നിയന്ത്രണം.

 

 

തലപ്പുഴ ഭാഗത്തു നിന്നും നാലാംമൈൽ കൽപ്പറ്റ, വെള്ളമുണ്ട ഭാഗത്തേക്കു പോകേണ്ട ചരക്കുവാഹനങ്ങളും മറ്റു വലിയ വാഹനങ്ങളും (ബസ്സ്, ലോറി ചെങ്കല്ലു കയറ്റിയ വാഹനങ്ങൾ) കണിയാരം പാലാക്കുളി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചൂട്ടക്കടവ് താഴെയങ്ങാടി വഴി പോകേണ്ടതാണ്.

 

കാട്ടിക്കുളം ഭാഗത്തു നിന്നും കൽപ്പറ്റ,കോഴിക്കോട്, നാലാംമെൽ ഭാഗ ത്തേക്കു പോകേണ്ട ചരക്കുവാഹനങ്ങളും മറ്റു വലിയ വാഹനങ്ങൾ (ബസ്സ്,ലോറി) താഴെ 54 ൽ നിന്നും ഇടത്തേക്കു തിരിഞ്ഞു പയ്യംമ്പള്ളി കൊയ്‌ലേരി വഴി പോകേണ്ടതാണ്.

 

 

കൽപ്പറ്റ, ഭാഗത്തു നിന്നും മൈസൂർ ബംഗളുരു ഭാഗത്തേക്കു പോകേണ്ട ചരക്കുവാഹനങ്ങളും മറ്റു വലിയ വാഹനങ്ങളും കൈതക്കൽ,കൊയ്‌ലേരി താഴെ 54 വഴി പോകേണ്ടതാണ്.

 

കൽപ്പറ്റ ഭാഗത്തു നിന്നും മാനന്തവാടിക്കു വരേണ്ട എല്ലാ വാഹനങ്ങളും പനമരം അഞ്ചുകുന്ന് നാലാം മൈൽ വഴി പോകേണ്ടതാണ്.

 

നാലാം മൈൽ ഭാഗത്തു നിന്നും തലപ്പുഴ ഇരിട്ടി തലശ്ശേരി ഭാഗത്തേക്കു പോകേണ്ട എല്ലാ വാഹനങ്ങളും മാനന്തവാടി ബിഷപ്പു ഹൗസ് ജംഗ്ഷനിൽ (സപ്ലൈകോ പെട്രോൾ പമ്പ്) നിന്നും ഇടതു തിരിഞ്ഞ് താഴെയങ്ങാടി ചൂട്ടക്കടവു വഴി പോകേണ്ടതാണ്.

 

 

മാനന്തവാടി ടൗണിൽ നിന്നും വള്ളിയൂർകാവിലേക്കു പോകേണ്ട എല്ലാ വാഹനങ്ങളും(ലൈൻ ബസ്സുൾപ്പെടെ) ചെറ്റപാലം ബൈപാസ്സ് വഴി വള്ളി യൂർകാവിൽ പ്രവേശിച്ചു തിരികെ ശാന്തി നഗർ വടേരി വഴി ടൗണിലേക്കു പോകേണ്ടതാണ്.

 

പനമരം കൈതക്കൽ ഭാഗത്തു നിന്നും വള്ളിയൂർകാവിലേക്കു വരുന്ന ലൈൻ ബസ്സുകൾ വള്ളിയൂർകാവ് ഫയർ സ്‌റ്റേഷനു സമീപം ആളെ ഇറക്കി തിരികെ പോകേണ്ടതാണ്.

 

 

അഞ്ചുകുന്ന് കമ്മന ചെറുവയൽ വഴി കാവിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പുതിയ പാലത്തിനു സമീപം ആളെ ഇറക്കി തിരികെ പോകേണ്ടതാണ്. പുതിയപാലത്തിലൂടയുള്ള ഗതാഗതവും വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല.

 

ആറാട്ടുതറ അടിവാരം മുതൽ കണ്ണിവയൽ വരെ റോഡിനിരുവശവും പാർക്കിംഗ് അനുവദിക്കുന്നതല്ല

 

ചെറ്റപ്പാലം മുതൽ വള്ളിയൂർകാവ് ആലിൻ ചുവട്(ബൈപ്പാസ് റോഡ്) വരെ റോഡിനിരുവശവും പാർക്കിംഗ് അനുവദിക്കുന്നതല്ല


Share
Copyright © All rights reserved. | Newsphere by AF themes.