March 29, 2026

ചാഞ്ചാട്ടത്തിനിടെ വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില ; പവൻ വില വീണ്ടും 1.06 ലക്ഷം കടന്നു

Share

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധനവിലേക്ക്. ഇന്ന് പവന് 120 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 1,06,120 രൂപയിലെത്തി. ഗ്രാമിന് 13,265 രൂപയാണ് ഇന്നത്തെ നിരക്ക്.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. മാർച്ച്‌ 23-ന് വില ഒരു ലക്ഷത്തിന് താഴെ എത്തി ആശ്വാസം നല്‍കിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വില കുതിച്ചുയരുകയായിരുന്നു. ഈ മാസം ആദ്യം സ്വർണവില 1,26,920 രൂപ എന്ന റെക്കോർഡ് നിരക്കില്‍ വരെ എത്തിയിരുന്നു എന്നത് വിപണിയിലെ അസ്ഥിരത വ്യക്തമാക്കുന്നു.

 

ആഗോളതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇസ്രയേല്‍-ഇറാൻ സംഘർഷം തുടരുന്നത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിന് ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ഈ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വർണവില കുത്തനെ ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.