തിരിച്ചു കയറി സ്വർണം : ഇന്ന് ഒറ്റയടിക്ക് കൂടിയത് 2120 രൂപ
കറച്ചു ദിവസങ്ങളായി താഴേക്ക് വന്ന സ്വർണ വില വീണ്ടും കുതിച്ചുയർന്നു. ഇന്നലെ രാവിലെ വില കുറഞ്ഞിരുന്നെങ്കിലും വൈകുന്നേരം വില വർധനവുണ്ടായത് ഇനിയും വില കൂടുമോയെന്ന ആശങ്ക പരത്തിയിരുന്നു. ഇതാണ് ഇപ്പൊ യാഥാർഥ്യമായിരിക്കുന്നത്.
ഒരു പവന് 2120 രൂപ വർധിച്ച് 1,14,840 രൂപ എന്ന നിലക്കാണ് ഇന്നത്തെ സ്വർണവില. ഇന്നലെ രാവിലെ പവന് 111720 രൂപയും വൈകുന്നേരം 112720 രൂപയുമായിരുന്നു വില. ഇതിലാണ് ഇന്ന് വൻ കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്.
ഒരു ഗ്രാമിന് 265 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വർണത്തിന് 14,355 രൂപ മുടക്കണം. ഇന്നലെ 14,090 രൂപയായിരുന്നു ഗ്രാമിന് നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ കൂടിയ വില ഉച്ചക്ക് ശേഷം ഇനിയും കുതിച്ചു കയറുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.
ഫെബ്രുവരി നാലിനും രണ്ട് തവണ സ്വർണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നു. ജനുവരിയില്‍ വൻകുതിപ്പുകള്‍ നടത്തിയ സ്വർണം ഈ മാസം പൊതുവെ താഴ്ന്ന നിലയിലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
