May 11, 2026

മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍

Share

 

ബാവലി : ബാവലിയില്‍ പോലീസ് ചെക്ക് പോസ്റ്റില്‍ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂര്‍ സ്വദേശിനി പിടിയിലായി. മണിപ്പുര്‍ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിന്‍സിപ്പല്‍ എസ്.ഐ എം.എ സനിലും,എസ്.ഐ മെര്‍വിനും സംഘവും ,ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 8 ക്യാപ്‌സ്യൂളുകള്‍ അടങ്ങിയ ഗുളികയാണ് പോലീസ് ഇവരില്‍ നിന്നും കണ്ടെത്തിയത്. ബാവലിയില്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു നില്‍ക്കുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്.എഎസ്‌ഐ ശിവന്‍, എസ്.സി.പിഒ പി.എം ലതീഷ് , സിപിഓമാരായ എ.ആര്‍. ജിതിന്‍, മനീഷ്, സി.ജെ രമ്യ, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 


Share
Copyright © All rights reserved. | Newsphere by AF themes.