January 27, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

സുൽത്താൻബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ മാത്തമാറ്റിക്സ് ദിവസവേതന നിയമനം. കൂടിക്കാഴ്ച ജനുവരി 27-ന് രാവിലെ 11-ന് സ്കൂൾഓഫീസിൽ നടക്കും.

 

പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഡ്രോയിങ് ടീച്ചർ തസ്തികയിലേക്ക് താത്കാലിക നിയമനം. പിഎസ്‌സി യോഗ്യതയുള്ളവർക്ക് അവസരം. കൂടിക്കാഴ്ച ജനുവരി 29-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ- 04936 296095.

 

കല്പറ്റ : വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ-തമിഴ് (കാറ്റഗറി നമ്പർ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം 28-ന് പാലക്കാട് ജില്ലാ പിഎസ്‌സി ഓഫീസിൽ നടക്കുമെന്ന് ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു. ഫോൺ- 04936 202539.

 

പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27-ന് ചൊവ്വാഴ്ച രാവിലെ 10.30-ന്. ഫോൺ: 9961324644.

 

ചീരാൽ ഗവ. മോഡൽ എച്ച്എസ്എസിൽ എച്ച്എസ്‌ടി ഫിസിക്കൽ സയൻസ് (കെമിസ്ട്രി) അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ പത്തിന്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.