January 23, 2026

തൊള്ളായിരംകണ്ടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

Share

 

മേപ്പാടി : തൊള്ളായിരംകണ്ടിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മേപ്പാടി കോട്ടത്തറ വയല്‍ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിര്‍ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയില്‍ പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ ഉടനെ മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.