January 13, 2026

ഇന്ത്യൻ നേവിയില്‍ ഓഫീസറാകാം ; 260 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share

 

ഇന്ത്യൻ നേവിയില്‍ ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 260 ഒഴിവുകളാണുള്ളത്.ബി.ടെക്/ബി.ഇ, ബി.കോം, ബി.എസ്സി, എം.എ, എം.എസ്സി, എം.ബി.എ/പി.ജി.ഡി.എം, എം.സി.എ തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലന കോഴ്സുകള്‍ 2027 ജനുവരിയില്‍ ആരംഭിക്കും.

 

താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന ജനുവരി 24-ന് ആരംഭിച്ച്‌ ഫെബ്രുവരി 24-ന് അവസാനിക്കും. കരിയറില്‍ മികച്ച നേട്ടങ്ങള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ഇന്ത്യൻ നേവിയുടെ ഭാഗമാകാനുള്ള മികച്ച അവസരമാണിത്.


Share
Copyright © All rights reserved. | Newsphere by AF themes.