May 6, 2026

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ 

Share

 

കമ്പളക്കാട് : കണ്ണൂർ ഏച്ചൂർ മുണ്ടേരി റാസ്വില്ല വീട്ടിൽ മുഹമ്മദ്‌ റാസിക്ക് (24), കോഴിക്കോട് തിരുവള്ളൂർ മച്ചിലോട്ട് വീട്ടിൽ മുഹമ്മദ്‌ സഫ്വാൻ (23) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്കോഡും കമ്പളക്കാട് പോലീസും ചേർന്ന് പിടികൂടിയത്. 31.12.2025 വൈകീട്ടോടെ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനക്കിടെ കമ്പളക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞു പരിശോധിച്ചതിൽ കാറിന്റെ പാസഞ്ചർ സീറ്റ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 8.5 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ് എച്ച് ഓ എം.എ സന്തോഷ്, സബ് ഇൻസ്പെക്ടർ റോയ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജ്മൽ, ഷമീർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.


Share
Copyright © All rights reserved. | Newsphere by AF themes.