സ്വർണവിലയിൽ ആശ്വാസം : ഇന്ന് രണ്ട് തവണകളായി കുറഞ്ഞത് 1480 രൂപ
ഒരു ലക്ഷം കടന്ന് കുതിച്ച സ്വർണവിലക്ക് കടിഞ്ഞാൺ വീണു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് താഴേക്കിറങ്ങി വന്ന സ്വർണ വില. ഡിസംബർ 27-ാം തീയതി 1,04,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ഇന്നലെയും ഇതേ നിരക്കായിരുന്നു. എന്നാൽ ഇന്ന് രാവിലെ 520 രൂപ കുറഞ്ഞ് 1,03,920 രൂപയായി. ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. 960 രൂപ കൂടി കുറഞ്ഞ് ഒരു പവന് 1,02,960 രൂപയായി. രാവിലെയും ഉച്ചക്കും കൂടി 1480 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,870 രൂപയായി. ഡിസംബർ ആദ്യം 95,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ഡിസംബർ 9 ന് രേഖപ്പെടുത്തിയ 94,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. പിന്നീട് മുകളിലേക്ക് കുതിച്ച വില ഒരു ലക്ഷം ടക്കുകയായിരുന്നു.
