December 27, 2025

ആധാര്‍ – പാൻ ലിങ്കിംഗ് : അവസാന തീയതി ഡിസംബര്‍ 31 ; വൈകിയാല്‍ പിഴ മാത്രമല്ല, പാൻ കാര്‍ഡും റദ്ദാക്കും

Share

 

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2025 ഡിസംബർ 31നാണ്. ഇത് നിർബന്ധമായും ലിങ്ക് ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാവും.

 

ഇനിയും ലിങ്ക് ചെയ്യാത്തവർ ആദ്യം 1,000 രൂപ ലേറ്റ് ഫീസ് അടയ്ക്കണം. എന്നാല്‍ 2024 ഒക്ടോബർ 1 ന് ശേഷം ആധാർ എൻറോള്‍മെന്റ് ഐഡി ഉപയോഗിച്ച്‌ കാർഡുകള്‍ നേടിയ പാൻ ഉടമകള്‍ക്ക് 2025 ഡിസംബർ 31 വരെ സൗജന്യമായി അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയും. ഇനിയും കാത്തിരിക്കാതെ ആധാറും പാനും ബന്ധിപ്പിക്കൂ.

 

 

പാൻ കാർഡ് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?

 

1) ആദ്യം, ഔദ്യോഗിക ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലേക്ക് പോകുക അല്ലെങ്കില്‍ www.incometax.gov.in/iec/foportal/ എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക.

 

2) ഇനി ‘ക്വിക്ക് ലിങ്കുകള്‍’ വിഭാഗത്തിലേക്ക് പോയി ‘ലിങ്ക് ആധാർ ഓപ്ഷൻ’ ക്ലിക്ക് ചെയ്യുക.

 

3) തുടർന്ന് നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡ് നമ്ബറുകളും നല്‍കി വാലിഡേറ്റ് ചെയ്യുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

 

4) നിങ്ങളുടെ ആധാർ കാർഡ് ഇതിനകം തന്നെ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ സ്ക്രീനില്‍ ‘പാൻ ഇതിനകം ആധാറുമായോ മറ്റേതെങ്കിലും ആധാറുമായോ ബന്ധിപ്പിച്ചിരിക്കുന്നു’ എന്ന് ദൃശ്യമാകും.

 

5) നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, നിങ്ങള്‍ NSDL പോർട്ടലില്‍ ഒരു ചലാൻ അടച്ചിട്ടുണ്ടെങ്കില്‍, പേയ്‌മെന്റ് വിവരങ്ങള്‍ ഇലക്‌ട്രോണിക് ഫയലിംഗ് വഴി സാധൂകരിക്കപ്പെടും.

 

6) ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം നിങ്ങള്‍ ലിങ്ക് ആധാർ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.

 

7) ഇനി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭിച്ച 6 അക്ക ഒടിപി നല്‍കണം.

 

8) ഇപ്പോള്‍ നിങ്ങള്‍ ആധാർ പാൻ ലിങ്കിനുള്ള റിക്വസ്റ്റ് സമർപ്പിക്കണം.

 

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ 4 മുതല്‍ 5 പ്രവൃത്തി ദിവസങ്ങള്‍ വരെ എടുക്കും. അതുവരെ കാത്തിരിക്കേണ്ടി വരും.

 

 

ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?

 

2025 ഡിസംബർ 31-നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. ഇത് നിങ്ങളുടെ ബാങ്ക് ഇടപാടുകളെയും മറ്റും പ്രതികൂലമായി ബാധിക്കും.

 


Share
Copyright © All rights reserved. | Newsphere by AF themes.