വില്‍പ്പനക്കായി സൂക്ഷിച്ച എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍
ബത്തേരി : വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
24.12.2025 വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പാണ് പിടിച്ചെടുത്തത്. എസ്.ഐ. സി. രാംകുമാര്‍, സീനിയര്‍ സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ കെ.കെ. അനില്‍, നിയാദ്, വനിതാ സി.പി.ഒ സുജാത എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
