December 23, 2025

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം : പോക്‌സോ കേസിൽ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

Share

 

മേപ്പാടി : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

 

2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.ആർ റെമിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.