December 21, 2025

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം

Share

 

കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായ മുസ്ലിം, കൃസ്ത്യന്‍, ജൈന വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും. സൗജന്യ പരിശീലനത്തിനുള്ള പുതിയ ബാച്ച് ജനുവരി 15 ന് ആരംഭിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. അഞ്ച് ദിവസത്തെ റഗുലര്‍ ബാച്ചും രണ്ട് ദിവസത്തെ ഹോളിഡെ ബാച്ചുമായാണ് പരിശീലനം നല്‍കുന്നത്. വിധവകളോ വിവാഹമോചിതരോ ആയവര്‍ ആയത് തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം. താത്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബി.പി.എല്‍ വിഭാഗകാര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 11 വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം, കല്‍പ്പറ്റ വിലാസത്തില്‍ ലഭ്യമാകണം. അപേക്ഷാ ഫോറം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04936 202228


Share
Copyright © All rights reserved. | Newsphere by AF themes.