December 5, 2025

താമരശ്ശേരി ചുരത്തിൽ നാളെ ( ഡിസംബർ 5) മുതൽ ഗതാഗത നിയന്ത്രണം

Share

 

കൽപ്പറ്റ : താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ നാളെ (ഡിസംബർ 5) മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. രാവിലെ ഏട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ചുരത്തിലൂടെ വരുന്ന മൾട്ടി ആക്സ‌ിൽ വാഹനങ്ങൾ, ഭാരവാഹനങ്ങൾ നാടുകാണി ചുരം, കുറ്റ്യാടി ചുരം വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.

 


Share
Copyright © All rights reserved. | Newsphere by AF themes.