സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ; വെള്ളിവില കുത്തനെ ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്.
ഇന്നത്തെ നിരക്കുകള്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11950 രൂപ.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9825 രൂപ.
ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7655 രൂപ.
ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 4940 രൂപ.
വെള്ളിവില കുത്തനെ ഉയർന്നു
വെള്ളിയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. സ്വർണ്ണത്തേക്കാള്‍ വെള്ളി ആഭരണങ്ങള്‍ക്ക് പ്രചാരമുള്ള പ്രദേശങ്ങളില്‍ വെള്ളിയുടെ ഡിമാൻഡ് വൻതോതില്‍ കൂടിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 187 രൂപയാണ്.
അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തമായതോടെ അന്താരാഷ്ട്ര മാർക്കറ്റില്‍ സ്വർണവില കുത്തനെ ഉയർന്നു. ഔണ്‍സിന് വില 4,040 ഡോളറില്‍ നിന്ന് 4,146 ഡോളറിലേക്ക് ഉയർന്നത് ആഭ്യന്തര വിപണിയെയും നേരിട്ട് ബാധിച്ചു. യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിലായിട്ടും സ്വർണത്തിന് ആവശ്യക്കാർ കുറയാത്തത് വില കുതിക്കാനുള്ള പ്രധാന ഘടകമാണ്.
