January 19, 2026

കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷ്യ കിറ്റുകള്‍ പിടികൂടി

Share

 

കല്‍പ്പറ്റ : യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ചിത്രയുടെ വീടിന് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍ കണ്ടെടുത്തത്.

 

പതിനഞ്ചോളം കിറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു. വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കിറ്റ് ആണെന്ന് ആരോപിച്ച്‌ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

 

എന്നാല്‍, വീട്ടിലെ ആവശ്യത്തിന് കൊണ്ടുവന്നതാണെന്നാണ് സ്ഥാനാര്‍ഥിയുടെ വാദം. തെരഞ്ഞെടുപ്പ് പരിപാടിക്ക് പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വെച്ച്‌ നല്‍കാന്‍ കൊണ്ടുവന്നതാണ് ഭക്ഷ്യക്കിറ്റുകള്‍ എന്ന് ചിത്രയുടെ ഭര്‍ത്താവ് കെ കെ ശശികുമാര്‍ പറഞ്ഞു.


Share
Copyright © All rights reserved. | Newsphere by AF themes.