December 3, 2025

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രികയായ വയോധിക മരിച്ചു

Share

 

തൊണ്ടര്‍നാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടര്‍നാട് പുത്തന്‍ വീട്ടില്‍ ദേവകിയമ്മ (65) ആണ് മരിച്ചത്. ഇരുമനത്തൂര്‍ മഠത്തില്‍ തറവാട്ടംഗമാണ്. ഡിസംബര്‍ 1ന് തൊണ്ടര്‍നാട് പുതുശ്ശേരി ടൗണില്‍ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവകിയെ ബൈക്ക് തട്ടിവീഴ്ത്തുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ ദേവകി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരുന്നു. ഭര്‍ത്താവ് : പുതുശ്ശേരി പുത്തന്‍ വീട്ടില്‍ അനന്തന്‍ നായര്‍. മക്കള്‍: സുഹാസിനി (മുംബൈ), ദിനി. മരുമക്കള്‍: മധു (മുംബൈ), വിനോദ് (വാളാട്). സംസ്‌കാരം ഇന്ന് പുതുശ്ശേരി പുത്തന്‍ വീട് തറവാട് വളപ്പില്‍ നടക്കും.

 


Share
Copyright © All rights reserved. | Newsphere by AF themes.