കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില ; ഇന്ന് കൂട്ടിയത് 520 രൂപ, വെള്ളിയും കത്തിക്കയറുന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ രണ്ട് തവണകളിലായി സ്വർണവില ഇടിഞ്ഞതിന് ശേഷം ഇന്നാണ് വില ഉയർന്നത്. ഇന്ന് പവന് 520 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 95,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.
യുഎസ് ഡോളർ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വർണ്ണ വില കുതിച്ചുയരുന്നതിന് പിന്തുണ നല്‍കുന്നുണ്ടെന്ന് വിദഗ്ദർ പറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്
ഇന്നത്തെ വില വിവരങ്ങള്‍
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11970 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9845 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7665 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4945 രൂപയാണ്. വെള്ളിയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. സ്വർണ്ണത്തേക്കാള്‍ വെള്ളി ആഭരണങ്ങള്‍ക്ക് പ്രചാരമുള്ള പ്രദേശങ്ങളില്‍ വെള്ളിയുടെ ഡിമാൻഡ് വഴതോതില്‍ കൂടിയിട്ടുണ്ട്. ഒരു വെള്ളിയുടെ വില ഇന്ന് 185 രൂപയായി.
