January 15, 2026

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Share

 

മാനന്തവാടി : ബൈക്ക്‌നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ്‌ മരിച്ചു. തിരുനെല്ലി മണ്ണൂണ്ടി ഉന്നതിലെ ജോയിയുടേയും, രമ്യയുടേയും മകന്‍ കാര്‍ത്തികേയന്‍ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാട്ടിക്കുളം തിരുനെല്ലി റോഡില്‍ ചേലൂര്‍ ബസ്‌കാത്തിരിപ്പ്‌ കേന്ദ്രത്തിന്‌ സമീപത്ത് വച്ച് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിനിടിച്ചായിരുന്നു അപകടമെന്നാണ് വിവരം. സഹയാത്രികനായ മണ്ണുണ്ടി ഉന്നതിയിലെതന്നെ ശ്യാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.സംഭവ സ്ഥലത്തു നിന്നു തന്നെ കാര്‍ത്തികേയന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാനന്തവാടി ഗവ.കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തികേയന്‍.

 


Share
Copyright © All rights reserved. | Newsphere by AF themes.