January 15, 2026

വീണ്ടും ഉയർന്ന് സ്വർണ വില : ഇന്ന് ഒറ്റയടിക്ക് കൂടിയത് 1000 രൂപ !, 95,000 ത്തിന് മുകളില്‍

Share

 

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഉണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വില 11,900 രൂപയായാണ് വർധിച്ചത്.

 

പവന്റെ വിലയില്‍ 1000 രൂപയുടെ വർധനയുണ്ടായി. 95,200 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ഉയർന്നു. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വിലയും ഉയർന്നു.

 

കഴിഞ്ഞ ദിവസവും കേരളത്തില്‍ സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,775 രൂപയായി ഉയർന്നു. പവന് 520 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 94,200 രൂപയായും ഉയർന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.