November 28, 2025

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ 

Share

 

കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മറ്റൊരു കേസിൽ ഒരാളെ ഹെൽമെറ്റ് കൊണ്ടടിച്ചു പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

24.11.3025നാണ് ഇയാൾ വൃദ്ധദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ഇവരെ അടിച്ചു പരിക്കേൽപ്പിച്ചത്. വയോധികന്റെ ഇരു കൈകളുടെ എല്ലും തടയാൻ ശ്രമിച്ച ഭാര്യയുടെ വലതു കൈയ്യുടെ എല്ലും പൊട്ടി ഗുരുതര പരിക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുകയാണ്. ഇൻസ്‌പെക്ടർ എസ് എച്ച് ഓ എം.എ സന്തോഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജിഷ്ണു, റോയ്, അസി സബ് ഇൻസ്‌പെക്ടർമാരായ ഇബ്രാഹിം, ദീപ, സിവിൽ പോലീസ് ഓഫീസർമാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.


Share
Copyright © All rights reserved. | Newsphere by AF themes.