വന്‍ കുതിപ്പില്‍ സ്വര്‍ണവില : ഇന്ന് കൂടിയത് 1360 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് 1360 രൂപ വര്‍ധിച്ച് ഒരു പവന് 92,280 രൂപയിലെത്തി. 170 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 11,535 രൂപ നല്‍കണം. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,584 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,438 രൂപ നല്‍കണം.
ഇന്നലെ രാവിലെ പവന് 320 രൂപ കുറഞ്ഞ വിപണിയില്‍ വൈകുന്നേരം 360 രൂപ കൂടി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പവന്റെ വിലയില്‍ വന്‍ കുതിപ്പുണ്ടായിട്ടുള്ളത്.
