November 21, 2025

അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ

Share

 

ബത്തേരി : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34), കൈപ്പഞ്ചേരി പുന്നപ്പറമ്പിൽ വീട്ടിൽ പി.ആർ ബവനീഷ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇവർ ഒന്നിച്ച് 20.11.2025 തീയതി രാത്രിയിൽ ബത്തേരി മന്തേട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനക്കിടെയാണ് 21.48 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയ് സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, അനിത്ത് കുമാർ, രഞ്ജിത്ത്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.


Share
Copyright © All rights reserved. | Newsphere by AF themes.