November 19, 2025

മക്കയില്‍ ഉംറ തീര്‍ത്ഥാടകരായ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ കത്തി : 40 മരണം

Share

 

ജിദ്ദ : മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ യാത്ര ചെയ്ത ബസ് അപകടത്തില്‍ പെട്ട് 40 മരണമെന്ന് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ച ബസ്, ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയില്‍ നിന്നും 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

 

അതേസമയം, ബസ്സില്‍ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. സിവില്‍ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനാല്‍ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാല്‍ മൃതദേഹങ്ങള്‍‌ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവില്‍ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.