November 19, 2025

മീനങ്ങാടി 54 ൽ ലോറിയിടിച്ച് കാൽനട യാത്രികനായ വയോധികൻ മരിച്ചു

Share

 

മീനങ്ങാടി : 54 നടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് കാൽനട യാത്രികനായ വയോധികൻ മരിച്ചു. ഇന്ന് രാവിലെ ആറു മണിയോടെ ദേശീയപാത മീനങ്ങാടി 54 നടുത്ത് വെച്ചാണ് അപകടം. ആക്രി സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി മത്തായി (ചാക്കോ 65 ) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മത്തായിയെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.