November 15, 2025

സ്വർണവില താഴേക്ക് : ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1140 രൂപ

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് 1140 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 91,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില.

 

വെള്ളിയാഴ്ച സ്വര്‍ണവില രാവിലെയും ഉച്ചക്കുമായി രണ്ടുതവണ കുറഞ്ഞിരുന്നു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും പവന് 93,160 രൂപയായിരുന്നു കുറഞ്ഞത്.

 

ഉച്ചക്ക് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇടിഞ്ഞത്. രാവിലെ യഥാക്രമം 70 രൂപയും 560 രൂപയും കുറഞ്ഞു. സ്വർണത്തിന്‍റെ രാജ്യാന്തരവില ഔണ്‍സിന് 4,200 ഡോളർ ഭേദിച്ചതാണ് കേരളത്തിലും വില കൂടാൻ കാരണം.

 

നിലവില്‍ 17 ഡോളർ ഉയർന്ന് 4,224 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. യു.എസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതയും യു.എസ് ഡോളർ ഇൻഡക്സിന്റെ വീഴ്ചയും മുതലെടുത്താണ് സ്വർണവില ഉയരുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.