November 8, 2025

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാൻ വീണ്ടും അവസരം

Share

 

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

 

28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജിആര്‍ ഈ മാസം നിര്‍വഹിച്ചിരുന്നു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6.5 ലക്ഷത്തിലധികം കുടുംബങ്ങളെയാണ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയത്. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയില്‍ വലിയ പങ്കാണ് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വഹിച്ചത്.

 

മുന്‍ഗണന ആര്‍ക്ക്?

 

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍

മാരക രോഗങ്ങളുള്ളവര്‍

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍

പരമ്ബരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍

നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍

സര്‍ക്കാര്‍ ധനസഹായത്തോടെ വീടുവെച്ചവര്‍

ഭിന്നശേഷിക്കാര്‍

അര്‍ഹതയില്ലാത്തവര്‍

 

1,000 ചരുരശ്ര അടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍

1 ഏക്കറിലധികം ഭൂമിയുള്ളവര്‍

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍

സര്‍വീസ് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍

ആദായ നികുതി അടയ്ക്കുന്നവര്‍

പ്രതിമാസ വരുമാനം 25,000 കൂടുതലുള്ള കുടുംബങ്ങള്‍

നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍

വിദേശത്ത് ജോലി ചെയ്യുന്നവരുള്ള കുടുംബം

സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് 25,000 രൂപയ്ക്ക് മുകളില്‍ ശമ്ബളം വാങ്ങിക്കുന്നവര്‍

 

 


Share
Copyright © All rights reserved. | Newsphere by AF themes.