പാൻ കാര്‍ഡ് കിട്ടാൻ ഇനി 10 മിനിറ്റ് മതി ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഇ പാന്‍ സൗകര്യം ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പാൻ കാര്‍ഡ് സ്വന്തമാക്കാൻ സാധിക്കും.
എങ്ങനെ പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കും?
ആദായ നികുതി ഇ ഫയലിങ് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം (www.incometax.gov.in)
ക്വിക്ക് ലിങ്ക് എന്ന വിഭാഗത്തിന് കീഴിലുള്ള ഇന്‍സ്റ്റന്റ് ഇ പാന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ശേഷം പുതിയ പാന്‍ നേടുക എന്ന തിരഞ്ഞെടുക്കാം
നിങ്ങളുടെ ആധാര്‍ നമ്ബര്‍ നല്‍കി, ഡിക്ലറേഷന്‍ ബോക്‌സില്‍ ചെക്ക് മാര്‍ക്കിട്ട്, തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യാം
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് അയച്ച ഒടിപി നല്‍കി, ആധാര്‍ സ്ഥിരീകരിക്കാം
നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യാം
ഒടിപി വീണ്ടും നല്‍കി, സ്ഥിരീകരിച്ച ശേഷം തുടരുക നല്‍കാം
ഇമെയില്‍ ഐഡി പരിശോധിക്കുന്നതിനായി, ഇമെയില്‍ ഐഡി സാധൂകരിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യാം
പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞാല്‍, ഇ പാന്‍ ലഭിക്കും
