October 23, 2025

സംസ്ഥാനത്ത് ഇടിവ് തുടർന്ന് സ്വർണവില ; ഇന്ന് കുറഞ്ഞത് 600 രൂപ 

Share

 

കൽപ്പറ്റ : സംസ്ഥാനത്ത് റെക്കോഡിൻമേൽ റെക്കോർഡിട്ട് കുതിച്ച സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയാണ് ഇന്നത്തെ വില. 92,320 രൂപയായിരുന്നു ഇന്നലത്തെ വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,660 രൂപയാണ് വില. ശനിയാഴ്ച 11,465 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 4,000ത്തിലധികം രൂപ വർധിച്ചതിന് ശേഷം കുത്തനെ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. വിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും 90,000 മുകളിലാണ് ഇപ്പോഴും സ്വർണവില എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

 

സ്വർണം സാധാരണക്കാരന് അപ്രാപ്യമാകുന്ന സാഹചര്യത്തിലേക്കാണ് വില വർധിച്ചത്. സ്വർണവില ക്രമാതീതമായി ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങ‍ണമെങ്കിൽ പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും. 24 കാരറ്റിന് പവന് 1,00,064 രൂപയും ഗ്രാമിന് 12,508 രൂപയുമാണ് വില. 18 കാരറ്റിന് പവന് 75,048 രൂപയും ഗ്രാമിന് 9,381രൂപയുമാണ് വില.

 

ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു. ജൂലൈ 23ന് പവൻ വില 75,000ലെത്തിയിരുന്നു. തുടർന്ന് ആഗസ്ത് 30ന് 77,000 കടന്ന വില സെപ്തംബർ ആറിന് 79,000 കടന്നു.

 

സെപ്തംബർ 9ന് 80,000വും തുടർന്ന് സെപ്തംബർ പത്തിന് 81,000വും കടക്കുകയായിരുന്നു. സെപ്തംബർ ആദ്യം 77,000ത്തിൽ നിന്ന പവൻ വിലയാണ് പിന്നീട് 80,000ത്തിലേക്ക് കുതിച്ചത്. സെപ്തംബർ 16ന് 82,000ത്തിലെത്തിയ സ്വർണവില പിന്നീട് സെപ്തംബർ 23ന് 84,000 കടന്നു. സെപ്തംബർ അവസാനം 86,000 കടന്ന പവൻ വില ഒക്ടോബർ ആദ്യവാരത്തിൽ തന്നെ 87,000ത്തിലെത്തി. പിന്നീട് കുതിച്ച സ്വർണവില ഒക്ടോബറിൽ 90,000 കടന്നു.

 

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. യുഎസ് ഗവൺമെന്റിന്റെ അടച്ചുപൂട്ടലും വില കുത്തനെ ഉയരുന്നതിന് വഴിയൊരുക്കി. വെള്ളിയ്‌ക്ക് ഗ്രാമിന് 180 രൂപയും കിലോഗ്രാമിന് 1,80,000 രൂപയുമാണ് വില.


Share
Copyright © All rights reserved. | Newsphere by AF themes.