October 19, 2025

ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് ബത്തേരി സ്വദേശി മരിച്ചു

Share

 

ചമ്രവട്ടം : മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനും പരിക്കേറ്റു.

 

ദിശതെറ്റിയെത്തിയ ബൈക്ക് ചമ്രവട്ടം കടവിൽ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്മലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

 


Share
Copyright © All rights reserved. | Newsphere by AF themes.