October 5, 2025

സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ 

Share

 

പുൽപ്പള്ളി : പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വച്ച് ബാവലിയിൽ നിന്നും സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പുൽപ്പള്ളി താന്നിത്തെരുവ്, ചെറ്റപ്പാലം സ്വദേശി നൗഫൽ (21) ലാണ് പിടിയിലായത്. KL 73 F 2376 നമ്പർ സുസുക്കി ആക്സസ് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

 

വയനാട് എക്‌സൈസ് ഡിവിഷൻ കീഴിലുള്ള കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റ് പാർട്ടിയും (കെഎംഐയു) , എക്‌സൈസ് സർക്കിൾ ഓഫീസ് സുൽത്താൻബത്തേരി പാർട്ടിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.

 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം.കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഇ.ആർ, മനു കൃഷ്ണൻ, നിഷാദ് വി.ബി, രതീഷ് എൻ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ അൻവർ സാദത്ത് എൻ.എം, വീരാൻ കോയ കെ.പി. എന്നിവർ പങ്കെടുത്തു

 


Share
Copyright © All rights reserved. | Newsphere by AF themes.