October 4, 2025

ബസ് യാത്രികനായ യുവാവ് എംഡിഎംഎയുമായി പിടിയിൽ 

Share

 

ബത്തേരി : കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ് (32) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

 

04.10.2025 രാവിലെ മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റിൽ നിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ 9.24 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ.എം അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സി പി ഓ മാരായ പ്രിവിൻ ഫ്രാൻസിസ്, ഗാവൻ, പ്രദീപൻ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.