പോലീസിനെ കണ്ടു പരിഭ്രമിച്ച യുവാവ് എംഡിഎംഎയുമായി പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി.പി. റാഷിഖി (29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. 04.10.2025 രാവിലെ മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സിൽ നിന്നാണ് 0.44 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.