October 4, 2025

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ 

Share

 

കൽപ്പറ്റ : മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ. മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

 

03.10.2025 തിയ്യതി കൽപ്പറ്റ ബൈപ്പാസ് റോഡിലെ റാട്ടക്കൊല്ലി-പുൽപ്പാറ റോഡ് ജങ്ഷനിൽ വച്ച് അമീർ ശ്രീജിത്തിന് മെത്തഫിറ്റാമിൻ കൈമാറുകയായിരുന്നു. പൊളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ 1 ഗ്രാം മെത്തഫിറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ രണ്ടു പേരും കുറച്ച് നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശ്രീജിത്ത്‌ കൽപ്പറ്റയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share
Copyright © All rights reserved. | Newsphere by AF themes.