October 4, 2025

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര : സഞ്ജു പുറത്ത്, പന്തിന് പകരം ടീമിലെത്തിയത് ധ്രുവ് ജുറല്‍

Share

 

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്ബരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച്‌ ബിസിസിഐ. ഏകദിന ടി-20 പരമ്ബരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്‍ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തില്‍ നയിക്കുക. ഏകദിനത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ടീമിലില്ല. യശ്വസി ജയ്‌സ്വാള്‍ ഏകദിന ടീമില്‍ തിരിച്ചെത്തി.

 

രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് ഇടം ലഭിച്ചത്. ഇപ്പോള്‍ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ മിന്നും പ്രകടനമാണ് ജുറലിന് അവസരമൊരുക്കിയത്. അതേ സമയം സഞ്ജു ടി 20 ടീമില്‍ തുടരും.

 

 

ശ്രേയസ് അയ്യർ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാകും. പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം ഏകദിന-ടി 20 ടീമില്‍ നിതീഷ് കുമാർ റെഡ്ഡി ഇടം നേടി.

 

ഏകദിന ടീം- രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭ്മാൻ ഗില്‍ (ക്യാപ്റ്റൻ) , ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേല്‍, കെഎല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദർ, കുല്‍ദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറല്‍ , യശ്വസി ജയ്‌സ്വാള്‍.

 

ടി-20 ടീം- സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേല്‍, ജിതേഷ് ശർമ, വരുണ്‍ ചക്രവർത്തി, അർഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസണ്‍, റിങ്ക സിങ്, വാഷിങ്ടണ്‍ സുന്ദർ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.