October 4, 2025

ബസ് സ്കൂട്ടറിൽ ഇടിച്ച് വയനാട് സ്വദേശിയായ വിദ്യാർഥി മരിച്ചു 

Share

വൈത്തിരി : കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം ബസ് സ്കൂട്ടറിൽ ഇടിച്ച് വയനാട് സ്വദേശിയായ വിദ്യാർഥി മരിച്ചു. പൊഴുതന ആറാംമൈൽ സ്വദേശി ശംസുദ്ധീൻ്റെ മകൻ ഫർഹാൻ (19 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. നന്തി ദാറുസ്സലാം വിദ്യാർഥിയാണ്.

 

പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴിവന്ന കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു.

 

ഇടിയുടെ ആഘാതത്തിൽ ഫർഹാൻ ബസ്സിനുള്ളിലേക്കും ബൈക്ക് ഓടിച്ച കുറ്റിക്കടവ് സ്വദേശി സഫീർ അലി പുറത്തേക്കും തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.