October 5, 2025

കേന്ദ്ര പോലീസില്‍ 11,927 ഒഴിവുകള്‍; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

Share

 

കേന്ദ്ര പോലീസില്‍ വിവിധ തസ്തികകളിലായി 11,927 ഒഴിവുകളില്‍ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെൻട്രല്‍ ആംഡ് പൊലിസ് ഫോഴ്‌സില്‍ സബ് ഇൻസ്‌പെക്ടർ – 2861, ഡല്‍ഹി പൊലിസില്‍ കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ്)- 7565, ഹെഡ് കോണ്‍സ്റ്റബിള്‍ (അസിസ്റ്റന്റ് വയർലസ് ഓപറേറ്റർ(AWO)/ടെലിപ്രിന്റർ ഓപറേറ്റർ (TPO)-552, കോണ്‍സ്റ്റബിള്‍ ഡ്രൈവർ (മെയില്‍)- 737, സബ് ഇൻസ്‌പെക്ടർ – 212 എന്നിങ്ങനെയാണ് ഒഴിവുകള്‍.

 

വെബ്‌സൈറ്റ്: ssc.gov.in.

കോണ്‍സ്റ്റബിള്‍

അപേക്ഷ ഒക്ടോബർ 21 വരെ.

 

വെബ്‌സൈറ്റ്: www.ssckkr.kar.nic.in. സ്ത്രീകള്‍ക്കും അവസരമുണ്ട്. പ്രായം: 18-25 വയസ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഡിപ്പാർട്ട്മെന്റല്‍ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവുണ്ട്. മറ്റു യോഗ്യരായവർക്കും നിയമാനുസ്യത ഇളവു ലഭിക്കും.

 

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം. പുരുഷ ഉദ്യോഗാർഥികള്‍ കായികക്ഷമതാ പരീക്ഷാ വേളയില്‍ നിലവിലുള്ള എല്‍.എം.വി (ഇരുചക്രവാഹനവും കാറും) ലൈസൻസ് ഹാജരാക്കണം. 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണു പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ കണക്കാക്കുക. ശമ്ബളം: 21,700-69,100 രൂപ.

 

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, വൈദ്യപരിശോധന എന്നിവ മുഖേന. 2025 ഡിസംബർ, 2026 ജനുവരി കാലയളവിലായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്ക്കണം. സ്ത്രീകള്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും സെന്റർ കോഡും:

 

കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211), എറണാകുളം (9213).

റീജനല്‍ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor,

E Wing, Kendriya Sadan, Koramangala, Bengaluru, 560 034.

 

അപേക്ഷിക്കുന്ന വിധം:

 

ssc.nic.in എന്ന വെബ്‌സൈറ്റ് വഴിയോ mySSC മൊബൈല്‍ ആപ് വഴിയോ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്കു രജിസ്‌ട്രേഷൻ നമ്ബറും പാസ്വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്യാം. അല്ലാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.

 

കോണ്‍സ്റ്റബിള്‍

 

ഡ്രൈവർ

 

പുരുഷന്മാർക്കു മാത്രമാണ് അവസരം. ഒക്ടോബർ 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം, ഹെവി വെഹിക്കിള്‍ മോട്ടർ ഡ്രൈവർ ലൈസൻസ്.

പ്രായം: 21-30 വയസ്. എസ്.സി/എസ്.ടി

വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്ത ഭടന്മാർക്കും ഡിപ്പാർട്ട്‌മെന്റല്‍ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവുണ്ട്. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

 

പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണു കണക്കാക്കുക.

 

ശമ്ബളം: 21,700-69,100 രൂപ.

തിരഞ്ഞെടുപ്പ്: ട്രേഡ് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് എന്നിവ മുഖേന.

 

അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.

ഹെഡ് കോണ്‍സ്റ്റബിള്‍

 

(അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ ടെലിപ്രിന്റർ ഓപറേറ്റർ)

 

പുരുഷന്മാർക്ക് 370, സ്ത്രീകള്‍ക്ക് 182 എന്നിങ്ങനെ ആകെ 552 ഒഴിവ്. ഒക്ടോബർ 15 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം (സയൻസ്, കണക്ക് വിഷയങ്ങള്‍ പഠിച്ച്‌)/

നാഷനല്‍ ട്രേഡ് സർട്ടിഫിക്കറ്റ് (മെക്കാനിക് കം ഓപറേറ്റർ ഇലക്‌ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം) ടൈപ്പിങ് പ്രാഗല്‍ഭ്യം, കംപ്യൂട്ടർ പരിജ്ഞാനം.

 

പ്രായം: 18-27 വയസ്. എസ്.സി/എസ്.ടി

 

വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വർഷം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ഡിപ്പാർട്ട്മെന്റല്‍ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവുണ്ട്. മറ്റു യോ ഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കും. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കിയാണു കണക്കാക്കുക.

ശമ്ബളം: 25,500-81,100 രൂപ.

 

തിരഞ്ഞെടുപ്പ്: ട്രേഡ് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, കംപ്യൂട്ടർ ടെസ്റ്റ്, ടൈപ്പിങ് ടെസ്റ്റ് എന്നിവ മുഖേന. അപേക്ഷാഫീസ് 100 രൂപ. സ്ത്രീകള്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും വിമുക്തഭട ന്മാർക്കും ഫീസില്ല.

 

 


Share
Copyright © All rights reserved. | Newsphere by AF themes.