October 4, 2025

എന്തൊക്കെയായിരുന്നു അമ്പും വില്ലും, മിഷ്യൻ ഗണ്ണ് : ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി മൊഹ്സിൻ നാഖ്വി ; ട്രോഫി ഇന്ത്യക്ക് കെെമാറും

Share

 

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ചാമ്ബ്യൻപട്ടം ഇന്ത്യയായിരുന്നു നേടിയത്. ആവേശകരമായ ഫെെനലില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായത്. എന്നാല്‍ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് മെെതാനത്ത് അരങ്ങേറിയത്. ഇന്ത്യക്ക് വിജയികള്‍ക്കുള്ള ട്രോഫി കെെമാറാനെത്തിയത് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ തലവനും പാകിസ്താൻ മന്ത്രിയുമായ മൊസ്നിൻ നാഖ്വിയായിരുന്നു. എന്നാല്‍ പാകിസ്താൻ മന്ത്രിയില്‍ നിന്ന് മെ‍ഡലും ട്രോഫിയും വാങ്ങില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ.

 

അതുകൊണ്ടുതന്നെ സമ്മാനദാന ചടങ്ങ് ഇന്ത്യ ബഹിഷ്കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മൊഹ്സിൻ വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും എടുത്തുകൊണ്ട് പോവുകയും ഇന്ത്യക്ക് മെഡല്‍ നല്‍കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യക്ക് കിരീടം നേടാൻ സ്വന്തം ചിലവില്‍ ചടങ്ങ് സംഘടിപ്പിക്കണമെന്നും അവിടെവെച്ച്‌ താൻ തന്നെ ട്രോഫി കെെമാറുമെന്നുമാണ് മൊഹ്സിൻ പറഞ്ഞത്. എന്നാല്‍ ഇതിനെതിരേ ബിസിസി ഐ ശക്തമായി രംഘത്തെത്തിയിരുന്നു.

 

ഇപ്പോഴിതാ ബിസിസി ഐയോട് മൊഹ്സിൻ മാപ്പ് പറഞ്ഞുവെന്നും ഇന്ത്യക്ക് ട്രോഫി കെെമാറാമെന്ന് മൊഹ്സിൻ സമ്മതിച്ചുവെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടെെംസ് നൗവാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ബിസിസി ഐ ഭാരവാഹികള്‍ മൊഹ്സിനുമായി ചർച്ച നടത്തിയിരുന്നു. ഇതില്‍ മൊഹ്സിൻ മാപ്പ് പറഞ്ഞുവെന്നും ദുബായില്‍വെച്ച്‌ ഇന്ത്യക്ക് ട്രോഫി കെെമാറാൻ സമ്മതിച്ചുവെന്നുമാണ് റിപ്പോർട്ട് പറയുന്നത്. എന്തായാലും ഇതും കൂടിയാവുമ്ബോള്‍ പാകിസ്താനത് വലിയ നാണക്കേടായി മാറുമെന്നുറപ്പാണ്.

 

ഇന്ത്യ ചാമ്ബ്യൻസ് ട്രോഫി വിജയത്തിന് ശേഷം സമ്മാനദാന ചടങ്ങ് ബഹിഷ്കരിച്ചുവെന്നാണ് മൊഹ്സിൻ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് കിരീടം നല്‍കാത്തതാണെന്നാണ് ഇന്ത്യൻ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് വ്യക്തമാക്കിയത്. എന്തായാലും മൊഹ്സിന്റെ നിലപാടിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. ഇന്ത്യയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും മൊഹ്സിൻ ഇട്ടിരുന്നു. ഇതെല്ലാം അദ്ദേഹത്തിനെതിരായ വിമർശനം ശക്തമാക്കിയിരുന്നു.

 

ഇപ്പോള്‍ ഇന്ത്യക്ക് ട്രോഫി കെെമാറില്ലെന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് മാപ്പും പറഞ്ഞ മൊഹ്സിനെ ട്രോളുകയാണ് ഇന്ത്യൻ ആരാധകർ. ബിസിസി ഐ കടുത്ത നിലപാട് സ്വീകരിച്ചാല്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍‌സിലിനത് വലിയ തിരിച്ചടിയാവും. വലിയ സാമ്ബത്തിക ബാധ്യത അവർക്കുണ്ടാവും. അതുകൊണ്ടുതന്നെ മൊഹ്സിന് ബിസിസി ഐയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മറ്റ് വഴികളില്ലെന്ന് പറയാം. ഇന്ത്യ ഇനി ഏഷ്യാ കപ്പ് കളിക്കാനില്ലെന്ന നിലപാടെടുത്താല്‍ ഏഷ്യാ കപ്പ് തന്നെ നിന്ന് പോകാനുള്ള സാധ്യതകളേറെയാണ്.

 

 

ഇത്രയും സ്പോണ്‍സർമാരും പരസ്യങ്ങളുമെല്ലാം ടൂർണമെന്റിന് ലഭിക്കാൻ കാരണം ഇന്ത്യയാണ്. ഇന്ത്യ വിട്ടുനിന്ന് ഏഷ്യാ കപ്പ് നടത്തിയാല്‍ വലിയ സാമ്ബത്തിക ബാധ്യത ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന് നേരിടേണ്ടതായി വരും. ഐസിസിയില്‍ പരാതി നല്‍കിയാലും ബിസിസി ഐക്ക് എതിരേ യാതൊരു നടപടിയും ഉണ്ടായേക്കില്ല. ജയ് ഷായാണ് ഐസിസിയുടെ തലപ്പത്ത്. കൂടുതല്‍ നടപടി ഏറ്റുവാങ്ങാതിരിക്കാൻ മൊഹ്സിൻ ഇപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണെന്ന് തന്നെ വിലയിരുത്താം.

 


Share
Copyright © All rights reserved. | Newsphere by AF themes.