അബാക്കസ് ദേശീയതല മത്സരത്തില്‍ അനയ്ക്ക് മൂന്നാം റാങ്ക്

അമ്പലവയൽ : ചെന്നൈയില്‍ നടന്ന അബാക്കസ് ദേശീയതല മത്സരത്തില്‍ ലെവല്‍ ഒന്നില്‍ അമ്പലവയല്‍ പായകൊല്ലി ന്യൂറോനെറ് സെന്ററിലെ അനയ് കെ.പി 98% മാര്‍ക്കോടെ മൂന്നാം റാങ്ക് കരസ്ഥമാക്കി. ന്യൂറോനെറ് സെന്ററിലെ മറ്റു വിദ്യാര്‍ഥികളായ നിവേദ്, ദേവനന്ദ്, ദേവനന്ദ, ആരാധ്യ എന്നിവര്‍ ചാമ്പ്യന്‍മാരും നിവേദ്യ ആയുഷ് എന്നിവര്‍ ടോപ്പര്‍മാരുമായി. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അനയ്.