October 5, 2025

തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ് 

Share

 

കൽപ്പറ്റ : കൊല്ലത്ത് തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കൊല്ലം, പാലോട് സ്റ്റേഷനിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികളായ തിരുവനന്തപുരം വഞ്ചിയൂർ ആലംകോട് റംസി മൻസിൽ അയ്യൂബ് ഖാൻ (56) ഇയാളുടെ മകനായ സൈതലവി (18) എന്നിവരെയാണ് മേപ്പാടിയിൽ വച്ച് പിടികൂടിയത്.

 

 

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ (30.09.2025) മേപ്പാടി പോലീസും സ്പെഷ്യൽ സ്ക്വാഡുമാണ് ഇവരെ പിടികൂടിയത്. മേപ്പാടി സ്റ്റേഷൻ പരിധിയിലുള്ള കോട്ടവയലിൽ വാടക വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇവരെ വീട് വളഞ്ഞാണ് പിടികൂടിയത്. ഒരാഴ്ച മുൻപ് കൊല്ലം പാലോട് സ്റ്റേഷൻ പരിധിയിൽ നിരവധി കടകളിൽ മോഷണം നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായിരുന്നു. എന്നാൽ തെളിവെടുപ്പിനിടെ ഇവർ കൈവിലങ്ങുമായി കടന്നുകളയുകയായിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ് പ്രതികളെ പാലോട് പോലീസിന് കൈമാറും.


Share
Copyright © All rights reserved. | Newsphere by AF themes.