എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

ബത്തേരി : എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് മടവൂർ ഇടക്കണ്ടിയിൽ വീട്ടിൽ ഇ.കെ. അർഷാദ് ഹിലാൽ (31), കൊടുവള്ളി പുത്തലത്ത് പറമ്പ് വാലുപോയിൽ വീട്ടിൽ വി. പി അബ്ദുൾ ബാസിത്(33) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
27.09.2025 വൈകീട്ട് മുത്തങ്ങ തകരപ്പാടി പോലീസ് ചേക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ മൈസൂർ ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എ 51 എ.ഇ 1347 നമ്പർ ഇന്നോവ ക്രിസ്റ്റ വാഹനം തടഞ്ഞു പരിശോധിച്ചതിൽ സൈഡ് മിറർ ഔട്ടർ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ടു പോളിത്തീൻ കവറിലായി 2.04 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.