September 19, 2025

ആശ്വസിക്കാൻ വകയില്ല : രണ്ടുദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില കൂടി

Share

 

കഴിഞ്ഞ ദിവസത്തെ വിലയിടിവിന് ശേഷം വീണ്ടും സ്വർണ വില വർധിച്ചു. ഇന്നലെ 400 രൂപ കുറഞ്ഞ് 81,520 രൂപയില്‍ എത്തിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും വർധിച്ചിരിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 19) ഒരു പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 81,640 രൂപയായി. ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 10,205 രൂപയുമായി.

 

സെപ്റ്റംബർ 16നായിരുന്നു സ്വര്‍ണവില പുതിയ റെക്കോർഡ് കുറിച്ചത്. അന്ന് രേഖപ്പെടുത്തിയ 82,080 രൂപയാണ് സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം, ഈ മാസത്തിന്റെ ആദ്യ ദിനം 77,640 രൂപയായിരുന്നു സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇത് തന്നെയാണ്. ഈ മാസം മാത്രം സ്വർണ വിലയില്‍ ഉണ്ടായിരിക്കുന്നത് 4,440 രൂപയുടെ വർധനവാണ്.

 

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ വിലക്കയറ്റം വലിയൊരു തിരിച്ചടിയാണ്. കേരളത്തില്‍ കന്നി മാസത്തില്‍ വിവാഹങ്ങള്‍ വളരെ വിരളമായി മാത്രമേ നടക്കാറുള്ളൂ എങ്കിലും നിലവിലെ വിലക്കയറ്റം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ സാധാരണക്കാരെ സംബന്ധിച്ചടുത്തോളം സ്വര്‍ണാഭരണം എന്നത് ഒരു അത്യാഡംബരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 


Share
Copyright © All rights reserved. | Newsphere by AF themes.