September 17, 2025

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ എന്‍ജിനിയര്‍മാരുടെ ഒഴിവുകള്‍ : സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം

Share

 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) കെമിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ 21-ന് അവസാനിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

 

യോഗ്യതാ മാനദണ്ഡങ്ങള്‍ :-

 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ/യുജിസി അംഗീകാരമുള്ള, ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഫുള്‍ടൈം റെഗുലര്‍ കോഴ്സിലൂടെ നേടിയ ബിടെക്/ബിഇ അല്ലെങ്കില്‍ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം. ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 65% മാര്‍ക്കും, എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്കും ആവശ്യമാണ്.

 

ഓരോ വിഭാഗത്തിലേക്കും യോഗ്യമായ വിഷയങ്ങള്‍:-

 

പ്രായപരിധി: 2025 ജൂലൈ 1 പ്രകാരം ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 26 വയസ്സാണ്. മറ്റ് വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച്‌ പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

 

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്ന് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ്

 

എങ്ങനെ അപേക്ഷിക്കാം:

 

ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iocl.com സന്ദര്‍ശിച്ച്‌ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലേക്ക് പോകുക. ‘Recruitment of Engineers/Officers (Grade – A) in Indian Oil Corporation Limited through CBT – 2025’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രേഖകള്‍, ലൈവ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുന്നതും അപേക്ഷാ ഫീസ് അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുക. പൂര്‍ത്തിയാക്കിയ അപേക്ഷാ ഫോമിന്റെ ഒരു പകര്‍പ്പ് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.

 

അഡ്മിറ്റ് കാര്‍ഡുകള്‍, പരീക്ഷാ ഫലങ്ങള്‍, മറ്റ് അറിയിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കണം.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.