September 16, 2025

പത്താം ക്ലാസ് വിജയിച്ച വനിതകള്‍ക്ക് ജയില്‍ വകുപ്പില്‍ സ്ഥിര ജോലി ; 27,900 തുടക്ക ശമ്പളം

Share

 

കേരള സർക്കാരിന് കീഴില്‍ ജയില്‍ വകുപ്പിലേക്ക് വനിതകള്‍ക്ക് വമ്ബൻ അവസരം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.കേരള പിഎസ് സി നടത്തുന്ന സ്ഥിര നിയമനമാണിത്. വെറും പത്താം ക്ലാസ് യോഗ്യതയില്‍ സ്ഥിര സർക്കാർ ജോലി നേടാനുള്ള അവസരമാണിത്.

 

അപേക്ഷ നല്‍കേണ്ട അവസാന തീയതി: ഒക്ടോബർ 15

 

തസ്തികയും, ഒഴിവുകളും

 

കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സർവീസസിന് കീഴില്‍ – വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.

 

കാറ്റഗറി നമ്ബർ : 360/2025

 

ശമ്ബളം

 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്ബളമായി ലഭിക്കും.

 

പ്രായപരിധി

 

18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

 

പഞ്ചായത്ത് വകുപ്പിന് കീഴില് സ്ഥിര ജോലി; 63,700 രൂപവരെ ശമ്ബളം വാങ്ങാം; അപേക്ഷ ഒക്ടോബര് 03 വരെ

 

യോഗ്യത

 

വനിത ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് അവസരം.

 

എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

 

ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും പുരുഷ ഉദ്യോഗാർത്ഥികളും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

 

ശാരീരിക യോഗ്യത

 

കുറഞ്ഞത് 150 സെ.മീ ഉയരം വേണം. കായികമായി ഫിറ്റായിരിക്കണം. കാഴ്ച്ച ശക്തി വിജയിക്കണം.

 

ഓരോ കണ്ണിനും പൂർണ്ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, സ്ക്വിന്റ് അല്ലെങ്കില്‍ കണ്ണിന്റെയോ കണ്‍പോളകളുടെയോ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.

 

മുട്ടുതട്ട്, പരന്ന പാദം, ഞരമ്ബ് വീക്കം, വളഞ്ഞ കാലുകള്‍, വൈകല്യമുളള കൈകാലുകള്‍, കോമ്ബല്ല് (മുൻ പല്ല്), ഉന്തിയ പല്ലുകള്‍, കൊഞ്ഞ, കേള്‍വിയിലും സംസാരത്തിലുമുളള കുറവുകള്‍ എന്നിങ്ങനെയുളള ശാരീരിക ന്യൂനതകള്‍ ഉണ്ടായിരിക്കരുത്.

 

താഴെ നല്‍കിയിട്ടുള്ള കായിക ഇനങ്ങളില്‍ എട്ടിനങ്ങളില്‍ അഞ്ചെണ്ണമെങ്കിലും വിജയിക്കണം.

 

100 മീറ്റർ ഓട്ടം – 17 സെക്കന്റ്

ഹൈജമ്ബ് – 1.06 മീറ്റർ

ലോംഗ് ജമ്ബ് – 3.05 മീറ്റർ

ഷോട്ട് പുട്ട് – 4.88 മീറ്റർ

200 മീറ്റർ ഓട്ടം – 36 സെക്കന്റ്

ത്രോ ബോള്‍ – 14 മീറ്റർ

ഷട്ടില്‍ റേസ് – 26 സെക്കന്റ്

സ്കിപ്പിങ് – 80 തവണ

 

അപേക്ഷിക്കേണ്ട വിധം

 

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

 

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

 

 

kerala psc Female Assistant Prison Officer job recruitment under Prisons and Correctional Services.

 


Share
Copyright © All rights reserved. | Newsphere by AF themes.