വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ യു.പി.എസ്.ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ സെപ്റ്റംബര്‍ 9 ഉച്ചയ്ക്ക് 2 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം ഹൈസ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
പിണങ്ങോട് വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യു ഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കൻഡറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്, ഹിന്ദി (സീനിയർ), മലയാളം (ജൂനിയർ), കണക്ക്, അറബിക് (ജൂനിയർ) എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ ഒൻപതിന് 10.30-ന് ഡബ്ല്യുഎംഒ മുട്ടിൽ കാമ്പസിൽ. ഫോൺ: 995204364.
ബത്തേരി ∙ പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിലേക്കു പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 9നു 11ന്. 9605974988.
ദ്വാരക ∙ മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് ഗെസ്റ്റ് ലക്ചറർ തസ്തികയിലേക്കും ട്രേഡ് ടെക്നിഷ്യൻ ലാബ് തസ്തികയിലേക്കും താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 10 ന്. 04935 293024.