വയനാട്ടിലെ അധ്യാപക ഒഴിവുകൾ

സുൽത്താൻബത്തേരി : വാളവയൽ ഗവ. ഹൈസ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് താത്കാലിക നിയമന ത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 21 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ.
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയും എഴുത്തുപരീക്ഷയും വ്യാഴാഴ്ച രാവിലെ 10 ന് കോളേജിൽ. ഫോൺ: 0493 6247420.
മുട്ടിൽ ഡബ്ല്യുഎംഒ എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ ഓഗസ്റ്റ് 25-ന് മുൻപ് wayanadorphanage@ gmail.com-ൽ ബയോഡേറ്റ നൽകണം.